Headlines

കേപ് വെർദെ

ഈ ലോകകപ്പിൽ സ്പെയിനിനെ വിറപ്പിച്ച ഒരേയൊരു ടീമേ ഉള്ളൂ; അത് കേപ് വെർദെ ആയിരുന്നു! ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളയ്ക്കാൻ കേപ് വെർദെയ്ക്കായി. അവരല്ലാതെ മറ്റൊരു ടീമും ഈ ലോകകപ്പിൽ സ്പെയിനിന്റെ വിജയക്കുതിപ്പ് തടഞ്ഞിട്ടില്ല ​ബാക്കി എല്ലാ മത്സരങ്ങളും സ്പെയിൻ അനായാസം വിജയിച്ചുകയറുകയായിരുന്നു. ചാമ്പ്യന്മാർക്ക് ഗോൾ അടിക്കാൻ കഴിയാത്ത, വിജയിക്കാൻ കഴിയാത്ത ഏക മത്സരം കേപ് വെർദെയ്ക്കെതിരെയുള്ളതായിരുന്നു. അതുകൊണ്ട് തന്നെ, ഈ ലോകകപ്പിലേക്ക് ആദ്യമായി യോഗ്യത നേടി ചരിത്രം കുറിക്കാൻ എത്തിയ…

Read More

ചെന്താമരയ്ക്ക് തൂക്കുകയർ

പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് ശിക്ഷാവിധി പ്രസ്താവിച്ച പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (നാല്)യുടെ നിരീക്ഷണം. കൊലപാതകങ്ങളിൽ പ്രതിക്ക് കുറ്റബോധമോ മാനസാന്തരത്തിന്റെ ലക്ഷണങ്ങളോ ഇല്ലെന്നും കോടതി വിലയിരുത്തി. ജില്ലാ ജഡ്ജി കെന്നത്ത് ജോർജാണ് ശിക്ഷ വിധിച്ചത്. നെന്മാറ തിരുത്തംപാടം ബോയൻ ഉന്നതിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി വന്നത്. പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം തള്ളിയ കോടതി, മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം…

Read More

നാടകീയ രംഗങ്ങൾ, ബലപ്രയോഗം; ഒടുവിൽ ഡോ. റാമിനെ കീഴ്‌പ്പെടുത്തി ക്രൈം ബ്രാഞ്ച്

നിതിൻ രാജിന്റെ മരണം; പ്രതി ഡോ. എം കെ റാം പിടിയിൽ, കസ്റ്റഡിയിൽ എടുത്തത് കുടകിൽ നിന്ന് കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെ വിദ്യാര്‍ഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ഡോ. എം കെ റാം പിടിയിലായി. കർണാടകയിലെ കുടകിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മൂന്നുമാസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് ഇയാൾ അറസ്റ്റിലായത്. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ പിടികൂടിയത്. പ്രതിയെ കണ്ണൂരിൽ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ…

Read More

ആലപ്പുഴയിൽ തെരുവുനായ ശല്യം രൂക്ഷം: സെൻസസ് ഡ്യൂട്ടിക്കിടെ സൂപ്പർവൈസർക്ക് കടിയേറ്റു

ആലപ്പുഴ : നഗരത്തിൽ സെൻസസ് ഡ്യൂട്ടിക്കിടെ സൂപ്പർവൈസർക്ക് കടിയേറ്റു. ആലപ്പുഴ ചാത്തനാട് മന്നത്ത് ജംഗ്ഷന് സമീപമുള്ള വീട്ടിൽ വച്ചാണ് സെൻസസ് ഡ്യൂട്ടി സൂപ്പർവൈസറും ആലപ്പുഴ ജനറൽ ആശുപത്രി ഹെഡ് ക്ലാർക്കുമായ അവലുക്കുന്ന് സഫാ മൻസിലിൽ എച്ച് അമീറിന് നായയുടെ കടിയേറ്റത്. നായയുടെ ആക്രമണത്തിൽ എന്യൂമറേറ്ററായ ഭാര്യയെ രക്ഷപ്പെടുത്തുന്നതിനിടെയാണ് അമീറിന് കടിയേറ്റത്. സെൻസസ് ഡ്യൂട്ടി സൂപ്പർവൈസറായ അമീറിനു കീഴിൽ ആറ് എന്യുമറേറ്റർമാരാണ് ഉള്ളത്. എന്യുമറേറ്റർമാരിൽ ഒരാൾ ഇദ്ദേഹത്തിൻെറ ഭാര്യയും ആര്യാട് എച്ച് എസ് എൽ പി സ്കൂൾ അധ്യാപികയുമായ…

Read More

ലോക കപ്പ് ഫൈനൽ : കേരളത്തിൽ നാളെ അവധി

ആലപ്പുഴ : ഫിഫ ലോകകപ്പ് ഫൈനൽ നടക്കുന്ന നാളെ കേരളത്തിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ളഎല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദ്ദേശ പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ഫൈനൽ നടക്കുന്നത് പ്രമാണിച്ച് അവധി നൽകണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചത്.

Read More

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമ്മയായിട്ട് മൂന്നു വർഷം

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയില്‍ രാവിലെ 7 മണിക്ക് വിശുദ്ധ കുർബാനയും, തുടർന്ന് അദ്ദേഹത്തിന്റെ കല്ലറയില്‍ പ്രത്യേക ധൂപപ്രാർഥനയും നടക്കും.സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ആദരങ്ങള്‍ അർപ്പിക്കാനായി പുതുപ്പള്ളിയില്‍ എത്തും.രാവിലെ പുതുപ്പള്ളി പള്ളി അങ്കണത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തും. പുതുപ്പള്ളിയിലെ വിവിധ കോണ്‍ഗ്രസ്…

Read More

നിരക്കുവർധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഓണ്‍ലൈൻ ടാക്സി ഡ്രൈവർമാർ 21 മുതല്‍ സമരത്തിലേക്ക്.

നിരക്കുവർധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഓണ്‍ലൈൻ ടാക്സി ഡ്രൈവർമാർ 21 മുതല്‍ സമരത്തിലേക്ക്. ഊബർ, ഓല, റാപിഡോ, കേരള സവാരി തുടങ്ങിയ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിലെ ഡ്രൈവർമാരാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. നിരക്ക് പരിഷ്കരണത്തിനു പുറമെ ഡ്രൈവർമാരുടെ ക്ഷേമം, നിയമവിരുദ്ധ ബൈക്ക് ടാക്സി അവസാനിപ്പിക്കല്‍ ഉള്‍പ്പെടെ 11 ആവശ്യങ്ങളും സമരത്തിന്റെ ഭാഗമായി ഉയർത്തിയിട്ടുണ്ട്. 1000 രൂപയ്ക്ക് ഓട്ടം കിട്ടിയാല്‍ 500 രൂപ കമ്പനി എടുക്കുന്ന സ്ഥിതിയാണെന്ന് ഓള്‍ കേരള ഓണ്‍ലൈൻ ഡ്രൈവേഴ്സ് യൂണിയൻ നേതാക്കള്‍ ആരോപിച്ചു. ഇന്ധനവില വർധനയോടെ ടാക്സി…

Read More

തുടര്‍ച്ചയായ ഏഴാം ദിവസവും ഇറാനില്‍ യുഎസ് ആക്രമണം

തുടര്‍ച്ചയായ ഏഴാം ദിവസവും ഇറാനില്‍ യുഎസ് ആക്രമണം തെക്കന്‍ ഇറാനില്‍ പാലങ്ങളും റെയില്‍വെ സ്റ്റേഷനും ഊര്‍ജനിലയങ്ങളും ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്. ഹോര്‍മോസ്ഗാനില്‍ യു എസ് ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും വിവരമുണ്ട്. ബുഷഹെറില്‍ യു എസ് എംക്യു-9 ഡ്രോണ്‍ വെടിവെച്ചിട്ടതായി ഐ ആര്‍ ജി സി അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ ഇറാനിലും ആക്രമണമുണ്ടായി. അതേസമയം ഹോര്‍മൂസില്‍ തായ് പതാകയുള്ള കപ്പലിന് നേരെ ഇറാനും ആക്രമണം നടത്തി. ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച നാല് ടാങ്കറുകള്‍ ഐആര്‍ജിസി തടഞ്ഞതായും വിവരമുണ്ട്. അമേരിക്കന്‍ ആക്രമണം…

Read More

ആലപ്പുഴ: ചോദ്യ പേപ്പർ മാറി നൽകി; പി എസ് സി പരീക്ഷ റദ്ദാക്കി

*ചോദ്യ പേപ്പർ മാറി നൽകി; പി എസ് സി പരീക്ഷ റദ്ദാക്കി*ഇന്ന് നടന്ന പി എസ് സി പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിആലപ്പുഴ ലജനത്ത് സ്കൂളിലെ പരീക്ഷാ സെന്ററിലാണ് ചോദ്യപേപ്പർ മാറി നൽകിയത് രാവിലെ നടന്ന പരീക്ഷയ്ക്ക് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയുടെ ചോദ്യപേപ്പറാണ് നൽകിയത് പരീക്ഷ പൂർത്തിയായ ശേഷമാണ് ചോദ്യപേപ്പർ മാറി നൽകിയ വിവരം അറിഞ്ഞത്കമ്പനി ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് പ്രിലിമിനറി പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നൽകിയത്ഇതേ തുടർന്ന് പരീക്ഷ റദ്ദാക്കിഉച്ചയ്ക്കുശേഷം പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥികൾ…

Read More