Headlines

കന്നി മാസ പൂജയ്ക്കായി ശബരിമല നട സെപ്തംബർ 16ന് തുറക്കും

പത്തനംതിട്ട: കന്നി മാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താക്ഷേത്ര നട സെപ്തംബർ 16ന് വൈകിട്ട് 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. നടതുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും.​ കന്നി മാസം ഒന്നിനായ സെപ്തംബർ 17ന് പുലർച്ചെ 5 മണിക്കാണ് ഭക്തർക്കായി നട തുറക്കുന്നത്. കന്നി 1 മുതൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കുന്നതാണ്. അഞ്ച് ദിവസത്തെ പൂജകൾ പൂർത്തിയാക്കി…

Read More

പന്തീരാങ്കാവ് എംഡിഎംഎ കേസ്: നോയിഡയിൽ വൻ ലഹരിവേട്ട; നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർകൂടി പിടിയിൽ

കോഴിക്കോട്: പന്തീരാങ്കാവിൽ എംഡിഎംഎ പിടികൂടിയ കേസന്വേഷണം ഉത്തരേന്ത്യയിലേക്കും വ്യാപിപ്പിച്ച് കേരള പൊലീസ്. കേസുമായി ബന്ധപ്പെട്ട് നിലമ്പൂർ ചോക്കാട് സ്വദേശി അജ്മൽ, മലയിൻകീഴ് സ്വദേശിനിയും നഴ്സിങ് വിദ്യാർഥിനിയുമായ സൂര്യ എന്നിവരെ നോയിഡയിലെ ഫ്ലാറ്റിൽ നിന്ന് കോഴിക്കോട് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ പിടിയിലായവരുടെ ആകെ എണ്ണം ആറായി.​ ആവശ്യക്കാരിൽനിന്ന് മുൻകൂട്ടി പണം വാങ്ങി എംഡിഎംഎ എത്തിച്ചുനൽകുന്നതായിരുന്നു പ്രതികളുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി. ബെംഗളൂരുവിൽ നഴ്സിങ് പഠനത്തിന് പോയിരുന്ന സൂര്യ, ഏറെക്കാലമായി അജ്മലിനൊപ്പം നോയിഡയിൽ താമസിച്ചുവരികയായിരുന്നു. ഇരുവരും…

Read More

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സായുധ സംഘങ്ങളുടെ നടുക്കുന്ന അക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെല്ലാം കുക്കി വിഭാഗത്തിൽപ്പെട്ടവരാണ്.​ തമങ്ലോങ് ജില്ലയിലെ കെയ്മായി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ടോലെൻ കുക്കി ഗ്രാമത്തിലാണ് ആദ്യ ആക്രമണം നടന്നത്. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെ ഗ്രാമവാസികളുടെ വീടിന് നേരെ അജ്ഞാതർ വെടിവെപ്പ് നടത്തുകയായിരുന്നു. ആക്രമണത്തിൽ ലിങ്ജംഗൈ സിങ്‌സിത് എന്ന സ്ത്രീ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ…

Read More

സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്.

ആലപ്പുഴ: സംസ്ഥാനത്ത് ഇന്നുമുതൽ രണ്ട് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.​ നാളെ (ചൊവ്വാഴ്ച) മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലവിലുള്ളത്.​ ഇതിനുപുറമെ, തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഇന്ന് രാത്രി വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ…

Read More

പിഎസ്‌സി ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; നിർണായക യോഗം ഇന്ന്

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ മുറുകുന്നതിനിടെ, പിഎസ്‌സിയുടെ നിർണായക യോഗം ഇന്ന് തിരുവനന്തപുരത്തെ ആസ്ഥാനത്ത് ചേരും. രാവിലെ നടക്കുന്ന യോഗത്തിൽ മുഴുവൻ അംഗങ്ങളും നിർബന്ധമായും പങ്കെടുക്കണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിനായി ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് എത്തില്ലെന്ന പിഎസ്‌സിയുടെ നിലപാട് ക്രൈം ബ്രാഞ്ച് ഐജി അജിത ബീഗം തള്ളിക്കളഞ്ഞ പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗത്തിന് വലിയ പ്രധാന്യമുള്ളത്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യലിനായി…

Read More

പവർകട്ട് ഒഴിവാക്കാൻ നെട്ടോട്ടം; അന്യസംസ്ഥാനങ്ങളിൽ നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നു

തിരുവനന്തപുരം: കേരളത്തിൽ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ജനങ്ങൾ ദുരിതത്തിൽ. പവർകട്ട് ഒഴിവാക്കാൻ ഉയർന്ന വില നൽകി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങാൻ സർക്കാർ ശ്രമം തുടങ്ങി. മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളുമായി ചർച്ച നടത്തി വൈദ്യുതി എത്തിക്കാനാണ് തീരുമാനം. ഇതിനായി ബോർഡ് ഡയറക്ടർമാരെ അവിടേക്ക് അയക്കും. വൈകുന്നേരങ്ങളിലെ തിരക്ക് കൂടിയ സമയത്ത് കൂടുതൽ വൈദ്യുതി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് യൂണിറ്റിന് ഉയർന്ന വില നൽകിയാണ് വൈദ്യുതി…

Read More

ഹാശിമിയ്യ മീലാദ് കോൺഫറൻസിന് പ്രൗഢഗംഭീര സമാപനം

ആലപ്പുഴ: അന്ത്യ പ്രവാചകൻ മുഹമ്മദ് മുസ്തഫ (സ)യുടെ 1501-ാം ജന്മദിനത്തോടനുബന്ധിച്ച് ജാമിഅ ഹാശിമിയ്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹാശിമിയ്യ മീലാദ് കോൺഫറൻസും ഉസ്താദ് പി.കെ. ബാദ്ഷ സഖാഫിയുടെ 27-ാമത് വാർഷിക മദ്ഹുറസൂൽ പ്രഭാഷണത്തിനും പ്രൗഢഗംഭീര സമാപനം. ആലപ്പുഴ വലിയമരം ഇർഷാദ് മഹൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രമുഖ സയ്യിദുമാരും പണ്ഡിതരും മഹൽ ഇമാമുമാരും സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംബന്ധിച്ചു. ഉച്ചയ്ക്ക് തമിഴ്നാട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ്‌ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന്…

Read More

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം; ഇന്ന്‌ ശുഭ്രപതാക ഉയരും

തൃശൂർ : ​ഡിവൈഎഫ്‌ഐ 16–ാം സംസ്ഥാന സമ്മേളനത്തിന്‌ ബുധനാഴ്‌ച തൃശൂരിൽ തുടക്കമാകും. പ്രതിനിധി സമ്മേളനം വ്യാഴാഴ്‌ച രാവിലെ പത്തിന്‌ നടനും ആക്ടിവിസ്റ്റുമായ പ്രകാശ്‌രാജും പൊതുസമ്മേളനം ശനിയാഴ്‌ച പ്രതിപക്ഷ നേതാവ്‌ പിണറായി വിജയനും ഉദ്‌ഘാടനം ചെയ്യും. സമ്മേളനത്തിന്‌ തുടക്കംകുറിച്ച്‌ ബുധനാഴ്‌ച വൈകിട്ട്‌ രക്തസാക്ഷി നഗറിൽ പതാക ഉയർത്തുമെന്ന്‌ സംഘാടകസമിതി ചെയർമാൻ കെ വി അബ്ദുൾഖാദർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിച്ച പതാക ജാഥയും തിരുവനന്തപുരത്തെ ഹഖ്‌ മുഹമ്മദ്– മിഥിലാജ്‌ സ്‌മൃതിമണ്ഡപത്തിൽനിന്ന് ആരംഭിച്ച കൊടിമരജാഥയും കൊടുങ്ങല്ലൂരിലെ കെ…

Read More

ഡിവൈഎഫ്ഐ നേതാവിനെതിരായ വ്യക്തിഹത്യ : പ്രചരിപ്പിച്ചവർക്കെതിരെ നടപടിയുണ്ടായേക്കും

മണ്ണാർക്കാട്: പൊതുപ്രവർത്തകന്റെ സ്വകാര്യതയിൽ കടന്നുകയറി ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയ വഴി അപവാദപ്രചരണം നടത്തിയെന്ന പരാതിയിൽ നാട്ടുകൽ പോലീസ് അന്വേഷണം ആരംഭിച്ചു. തച്ചനാട്ടുകര പാലോട് സ്വദേശിയും പൊതുപ്രവർത്തകനുമായ ഷഹീറലി പി. നൽകിയ പരാതിയിലാണ് നടപടി. സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് അനുവാദമില്ലാതെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങൾ പകർത്തിയെന്നും, വ്യാജ വിവരങ്ങൾ കൂട്ടിച്ചേർത്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്താൻ ശ്രമിച്ചെന്നുമാണ് പരാതി. തിരുവിഴാംകുന്ന് സ്വദേശി ഷാനിഫ് കെ., പാലോട് സ്വദേശി രാധാകൃഷ്ണൻ സി., ഭീമനാട്…

Read More

ആലപ്പുഴയിൽ പട്ടാപ്പകൽ ഞെട്ടിക്കുന്ന മോഷണം ; മുളക് പൊടി എറിഞ്ഞ് കവന്നത് 15 പവൻ

ആലപ്പുഴ : വീട് വാടകയ്ക്കെടുക്കാനെന്ന വ്യാജേനയെത്തി ദമ്പതികളുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് സ്വർണാഭരണങ്ങൾ കവർന്നു. കൈതവന കണിയാംകുളം അപർണയിൽ സുദർശനന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ കവർന്നത്. 15 പവൻ സ്വർണ്ണമാണ് പട്ടാപ്പകൽ കൊള്ളയടിച്ചത്. ആക്രമണം നടത്തുമ്പോൾ സുദർശനനും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വീടിന്റെ മുകളിലത്തെ നില വാടകക്ക്​ നൽകാൻ തീരുമാനിച്ചിരുന്നു. ഇത് വാടകക്ക്​ എടുക്കാൻ കരാർ ഒപ്പിടാനെന്ന് പേരിലാണ് മോഷ്ടാവ് വീട്ടിലെത്തിയതെന്ന് ആക്രമണത്തിന് ഇരയായ സുദർശൻ പറയുന്നു. തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ യുവാവ് വീടിന്റെ…

Read More