പന്തീരാങ്കാവ് എംഡിഎംഎ കേസ്: നോയിഡയിൽ വൻ ലഹരിവേട്ട; നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർകൂടി പിടിയിൽ
കോഴിക്കോട്: പന്തീരാങ്കാവിൽ എംഡിഎംഎ പിടികൂടിയ കേസന്വേഷണം ഉത്തരേന്ത്യയിലേക്കും വ്യാപിപ്പിച്ച് കേരള പൊലീസ്. കേസുമായി ബന്ധപ്പെട്ട് നിലമ്പൂർ ചോക്കാട് സ്വദേശി അജ്മൽ, മലയിൻകീഴ് സ്വദേശിനിയും നഴ്സിങ് വിദ്യാർഥിനിയുമായ സൂര്യ എന്നിവരെ നോയിഡയിലെ ഫ്ലാറ്റിൽ നിന്ന് കോഴിക്കോട് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ പിടിയിലായവരുടെ ആകെ എണ്ണം ആറായി. ആവശ്യക്കാരിൽനിന്ന് മുൻകൂട്ടി പണം വാങ്ങി എംഡിഎംഎ എത്തിച്ചുനൽകുന്നതായിരുന്നു പ്രതികളുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി. ബെംഗളൂരുവിൽ നഴ്സിങ് പഠനത്തിന് പോയിരുന്ന സൂര്യ, ഏറെക്കാലമായി അജ്മലിനൊപ്പം നോയിഡയിൽ താമസിച്ചുവരികയായിരുന്നു. ഇരുവരും…
