മകന്റെ വാഹനയാത്ര അറിഞ്ഞിരുന്നില്ലെന്ന് മൊഴി; ജഡ്ജിയെ ഫ്‌ളാറ്റിലെത്തി ചോദ്യം ചെയ്ത് പൊലീസ്
കൊച്ചി: ചേരാനല്ലൂരിലെ വാഹനാപകടവുമായി ബന്ധപ്പെട്ട് പതിനേഴുകാരന്റെ പിതാവായ ജില്ലാ ജഡ്ജിയെ ചോദ്യം ചെയ്ത് പൊലീസ്. ആലുവ കമ്പനിപ്പടിയിലെ ഫ്‌ളാറ്റിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. തന്റെ അറിവോടെയല്ല മകൻ വാഹനമെടുത്തതെന്നും ഉറങ്ങാൻ കിടന്ന സമയത്താണ് വാഹനവുമായി പുറത്തുപോയതെന്നുമാണ് ജഡ്ജി മൊഴി നൽകിയതെന്നാണ് വിവരം. അപകടത്തിന് പിന്നാലെ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷനിലെത്തിയത് വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ജഡ്ജി റിപ്പോർട്ട് നൽകി. തൃശൂർ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയാണ് ഹൈക്കോടതി രജിസ്ട്രാർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. പൊലീസ് സ്റ്റേഷനിലെത്തുന്നതിന് മുമ്പ് പ്രിൻസിപ്പൽ സെഷൻസ്…
