ജോധ്പൂരിൽ കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം; 14 അഗ്നിശമനസേനാംഗങ്ങൾക്ക് പരിക്ക്, 7 പേരുടെ നില ഗുരുതരം
ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ 14 അഗ്നിശമനസേനാംഗങ്ങൾക്ക് പരിക്ക്. ഇതിൽ ഏഴുപേരുടെ നില ഗുരുതരമാണ്. 50 ശതമാനത്തിലധികം പൊള്ളലേറ്റ ഇവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഗണേഷ് നഗർ മേഖലയിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അപകടസമയത്ത് ഫാക്ടറി പൂട്ടിയ നിലയിലായിരുന്നെങ്കിലും പരിസരത്ത് സൂക്ഷിച്ചിരുന്ന രാസവസ്തുക്കളുടെ ബാരലുകൾക്ക് തീപിടിച്ചതോടെ തുടർച്ചയായി സ്ഫോടനങ്ങളുണ്ടായി. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിനിടെയാണ് അഗ്നിശമനസേനാംഗങ്ങൾക്ക് പരിക്കേറ്റത്. തീപിടിത്ത വിവരം ലഭിച്ചതിന് പിന്നാലെ വിവിധ ഫയർ സ്റ്റേഷനുകളിൽനിന്നായി പത്ത് ഫയർ എൻജിനുകൾ സ്ഥലത്തെത്തി….
