Headlines

കോവളം സ്പാ പീഡനം: മുഖ്യ ഇടനിലക്കാരി ബെംഗളൂരുവിൽ പിടിയിൽ; അറസ്റ്റിലായത് ഏഴുപേർ

തിരുവനന്തപുരം: കോവളത്തെ സ്പാ സെന്ററിൽ ആന്ധ്ര സ്വദേശിനിയായ 16കാരിയെ പീഡിപ്പിച്ച കേസിൽ മുഖ്യ ഇടനിലക്കാരി വാണിയെ ബെംഗളൂരുവിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കേരളത്തിലെത്തിച്ചത് വാണിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസിൽ കഴിഞ്ഞ ദിവസം വെങ്ങാനൂർ വെണ്ണിയൂർ കക്കാക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന നഗരൂർ ആരോഗ്യകേന്ദ്രത്തിലെ താൽക്കാലിക ഹെൽത്ത് ഇൻസ്പെക്ടർ വി. മായയെ (42) അറസ്റ്റ് ചെയ്തിരുന്നു. സ്പാ നടത്തിപ്പുകാരിൽനിന്നുള്ള വരുമാനത്തിന്റെ ഒരു വിഹിതം മായയുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നതായി പൊലീസ് അറിയിച്ചു….

Read More

16കാരി പീഡനക്കേസ്: അനുരൂപിന് കൂടുതൽ സ്പാകളുമായും ബന്ധം; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

തിരുവനന്തപുരം: കോവളത്ത് 16കാരിയെ സ്പായിലെത്തിച്ച് പീഡനത്തിനിരയാക്കിയ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപറേഷൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന് കൂടുതൽ സ്പാകളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. രണ്ട് സ്പാകളിൽ കൂടി ഇയാൾക്ക് ഉടമസ്ഥതയുണ്ടോയെന്നും പെൺകുട്ടിയെ മറ്റ് സ്പാകളിലേക്ക് കൈമാറിയിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണ്. കോർപറേഷനിൽ ജോലി ലഭിച്ചതിനു ശേഷമാണ് ഇയാൾ സ്പാ ഇടപാടുകൾ നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അനുരൂപുമായി സംസാരിച്ചതിനു ശേഷമാണ് പെൺകുട്ടിയെ സ്പായിലെത്തിച്ചതെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. സ്പായിലെ ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് ഇയാൾ അറസ്റ്റിലായത്….

Read More