Headlines

ഭാര്യയെയും നാലരവയസ്സുകാരൻ മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി; ഗൃഹനാഥൻ ജീവനൊടുക്കാൻ ശ്രമിച്ചു

തൃശൂർ: വലപ്പാട് ഭാര്യയെയും നാലരവയസ്സുകാരൻ മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഗൃഹനാഥൻ ജീവനൊടുക്കാൻ ശ്രമിച്ചു. തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയെയും മകൻ ദക്ഷിനെയും കൊലപ്പെടുത്തിയത്. കഴുത്തുമുറിച്ച് ഗുരുതരമായി പരിക്കേറ്റ വിജേഷിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. വിസ്മയയുടെ കരച്ചിൽ കേട്ടെത്തിയ സഹോദരൻ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് കഴുത്തറത്ത നിലയിൽ വിസ്മയയെ കണ്ടെത്തിയത്. ഇതിനിടെ മകനെയും കൂട്ടി മറ്റൊരു മുറിയിൽ കയറി വാതിലടച്ച വിജേഷ് ദക്ഷിനെയും കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading