Headlines

ത്രിപുരയിൽ വില്ലേജ് കമ്മിറ്റി ഫലം: തിപ്രാ മോത മുന്നിൽ; എമ്മിന് 87

അഗർത്തല: ത്രിപുര ആദിവാസി മേഖലകളിലെ സ്വയംഭരണ ജില്ലാ കൗൺസിലായ ടിടിഎഎഡിസിയുടെ കീഴിലുള്ള വില്ലേജ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ തിപ്രാ മോത പാർട്ടിക്ക് വൻ മുന്നേറ്റം. 4,597 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തിപ്രാ മോത 3,428 സീറ്റുകൾ നേടിയപ്പോൾ സിപിഐ എം 87 സീറ്റുകളിലും ബിജെപി 859 സീറ്റുകളിലും വിജയിച്ചു. ഐപിഎഫ്ടിക്ക് 33 സീറ്റുകളും കോൺഗ്രസിന് 14 സീറ്റുകളും ലഭിച്ചു. കടുത്ത ആക്രമണങ്ങളും ബൂത്ത് പിടിച്ചടക്കലും പണമൊഴുക്കിയുള്ള പ്രചാരണവും നേരിട്ടാണ് സിപിഐ എം സ്ഥാനാർഥികൾ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് പാർട്ടി ആരോപിച്ചു….

Read More

ജന്തർമന്തർ ആക്രമണം: സ്വതന്ത്ര ഭരദ്വാജിന് ജാമ്യം

ന്യൂഡൽഹി: ജന്തർമന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിനിടെ ദളിത് പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ച കേസിൽ തീവ്രഹിന്ദുത്വ നിലപാടുകൾക്ക് പേരുകേട്ട സ്വതന്ത്ര ഭരദ്വാജിന് ജാമ്യം. പാട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സെപ്തംബർ 15ന് അനുവദിച്ച മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യത്തിന്റെ വ്യവസ്ഥകൾ ഭരദ്വാജ് ലംഘിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇപ്പോൾ ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രസിദ്ധീകരിക്കുകയോ അഭിമുഖങ്ങൾ നൽകുകയോ ചെയ്യരുതെന്ന വ്യവസ്ഥ തുടരും. സെപ്തംബർ അഞ്ചിനാണ് ഉത്തർപ്രദേശിൽനിന്ന് ഭരദ്വാജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ്…

Read More

വിമാനയാത്രയ്ക്ക് ഇനി ചെലവേറും; ഫ്യുവൽ സർചാർജ് കുത്തനെ ഉയർത്തി ഇൻഡിഗോ

ന്യൂഡൽഹി: വിമാനയാത്രക്കാരുടെ ചെലവ് വീണ്ടും ഉയരും. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളിലെ ഫ്യുവൽ സർചാർജ് വർധിപ്പിച്ച് പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ. വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യുവൽ (ATF) വിലയിലുണ്ടായ വൻ വർധനയാണ് നിരക്ക് കൂട്ടാൻ കാരണമെന്ന് കമ്പനി വ്യക്തമാക്കി.

Read More

തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതിപക്ഷ പ്രതിഷേധം ആളിക്കത്തി; ഡൽഹിയിൽ എംപിമാരുടെ മാർച്ച്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കി. രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ അപകടത്തിലാക്കുന്ന നടപടികളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ആരോപിച്ച് ഇന്ത്യാ കൂട്ടായ്മയിലെ എംപിമാർ ഡൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി. എംപിമാരും പ്രവർത്തകരുമടക്കം ആയിരക്കണക്കിനാളുകൾ മാർച്ചിൽ അണിനിരന്നു.

Read More

13കാരിക്ക് നേരെ കൂട്ട ലൈംഗികാതിക്രമം; ഫരീദാബാദിൽ മൂന്ന് പേർ അറസ്റ്റിൽ

ഫരീദാബാദ്: ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ 13 വയസ്സുകാരിയെ കൂട്ടം ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കുനാൽ, യഷ്, ദീപക് എന്നിവരാണ് അറസ്റ്റിലായത്. കേസിലെ നാലാം പ്രതിയായ പ്രിൻസിനായി അന്വേഷണം തുടരുകയാണ്.

Read More

13കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്; മൂന്ന് പേർ അറസ്റ്റിൽ

ഫരീദാബാദ്: ഹരിയാനയിലെ ഗ്രേറ്റർ ഫരീദാബാദിൽ 13കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. സംഭവത്തിൽ ആറ് പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ഒളിവിലുള്ള മൂന്ന് പേർക്കായി പ്രത്യേക സംഘങ്ങൾ തിരച്ചിൽ തുടരുകയാണ്. കുനാൽ, ദീപക്, യാഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മറ്റ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. ആഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി…

Read More

പഹൽഗാം ഭീകരാക്രമണം: അവസാന സൂത്രധാരനും പിടിയിൽ; ലഷ്‌കർ ഭീകരൻ മൂസയെ വധിച്ച് സുരക്ഷാസേന

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാസേന തിരച്ചിൽ നടത്തിയിരുന്ന അവസാന ഭീകരനെയും വധിച്ചു. ലഷ്‌കർ-ഇ-തൊയ്ബയുടെ കൊടുംഭീകരനായ മൂസയെയാണ് ജമ്മു കശ്മീരിലെ ബദ്ഗാമിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ വധിച്ചത്. ഇന്നലെ രാത്രിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ പുലർച്ചെയോടെയാണ് അവസാനിച്ചത്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന നാല് ഭീകരരുടെ ചിത്രങ്ങളിൽ ഉൾപ്പെട്ടവരിൽ മൂന്ന് പേരെ നേരത്തെ സുരക്ഷാസേന വധിച്ചിരുന്നു. ആദ്യ രണ്ട് ഭീകരരെ ‘ഓപ്പറേഷൻ മഹാദേവ്’ വഴിയും മൂന്നാമനെ ബദ്ഗാമിൽ നടന്ന ഏറ്റുമുട്ടലിലൂടെയുമാണ് വധിച്ചത്. എന്നാൽ നാലാമനായ മൂസയെ കണ്ടെത്താനുള്ള ശ്രമം തുടരുകയായിരുന്നു….

Read More

തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് ഇടതുപാർട്ടികളുടെ മാർച്ച്; എം.എ. ബേബിയടക്കം നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച്. പൊലീസ് മാർച്ച് തടഞ്ഞതിനെ തുടർന്ന് സംഘർഷാവസ്ഥയുണ്ടായി. എം.എ. ബേബിയടക്കം മുതിർന്ന നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സിപിഐ എം ജനറൽ സെക്രട്ടറി എം.എ. ബേബി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ബി.വി. രാഘവുലു, ആർ. അരുൺകുമാർ, മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്, സുഭാഷിണി അലി, എംപിമാരായ വി. ശിവദാസൻ, എ.എ. റഹീം, ഡൽഹി സംസ്ഥാന…

Read More

തെരുവിൽ പ്രതിഷേധം, സുപ്രീം കോടതിയിൽ ഹർജി; ഗ്യാനേഷ് കുമാറിനെതിരെ നടപടിയാവശ്യപ്പെട്ട് മുൻ ബിജെപി കേന്ദ്രമന്ത്രി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. രാജിയാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം തുടരുന്നതിനിടെ, ഗ്യാനേഷ് കുമാറിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നു. മുൻ ബിജെപി കേന്ദ്രമന്ത്രി ആർ.കെ. സിങ് ഉൾപ്പെടെയുള്ളവർ ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചു. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയായ (SIR) നടപടികളുമായി ബന്ധപ്പെട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രധാനമായും ആരോപണങ്ങൾ ഉയരുന്നത്. തിങ്കളാഴ്ച ഇടതുപക്ഷ പാർട്ടികളടക്കമുള്ള സംഘടനകൾ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി….

Read More