Headlines

യുപിഐ ഇടപാടുകൾക്ക് ഫീസ് ഇടക്കാല സ്റ്റേ ഇല്ല; കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീംകോടതി

ന്യൂഡൽഹി: ₹2,000ന് മുകളിലുള്ള യുപിഐ വ്യാപാര ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കാനുള്ള കേന്ദ്ര നീക്കത്തിൽ ഇടക്കാല സ്റ്റേ അനുവദിക്കാതെ സുപ്രീംകോടതി. ഫീസ് ഈടാക്കുന്നതിനുള്ള നിയമപരവും ഭരണപരവുമായ അടിസ്ഥാനമെന്തെന്ന് കേന്ദ്രസർക്കാരിനോടും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോടും (ആർബിഐ), നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോടും (എൻപിസിഐ) കോടതി വിശദീകരണം തേടി. നാല് ആഴ്ചയ്ക്കകം മറുപടി സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചു. ₹2,000ന് മുകളിലുള്ള…

Read More

സിജെപി പ്രതിഷേധറാലിക്ക് മുംബൈ പൊലീസിന്റെ അനുമതിയില്ല; ‘ജയിൽ ഭരോ’ സമരവുമായി ദീപ്കെ

മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്താനിരുന്ന പ്രതിഷേധറാലിക്ക് മുംബൈ പൊലീസ് അനുമതി നിഷേധിച്ചു. ഒക്ടോബർ രണ്ടിന് ശിവാജി പാർക്കിൽ നടത്താനിരുന്ന റാലിക്കാണ് അനുമതി നിഷേധിച്ചത്. ശിവാജി പാർക്കിൽ പ്രതിഷേധത്തിന് അനുമതി നൽകാനുള്ള അധികാരം തങ്ങൾക്കില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. പൊതുയോഗത്തിന് അനുമതി തേടിയ സിജെപി നേതാവ് അജിങ്ക്യ ഷിൻഡെയോട് മുംബൈ നഗരത്തിലെ മറ്റൊരു വേദി കണ്ടെത്തി അനുമതി തേടാനും പൊലീസ് നിർദേശിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിച്ചാൽ ഗാന്ധിജയന്തി ദിനത്തിൽ മുംബൈയിൽ ‘ജയിൽ…

Read More

ബാഡ്ജില്ലാതെ പൊലീസെത്തിയത് വിവാദമായി; ജന്തർ മന്തറിൽ സമരക്കാർക്ക് നേരെ മർദനമെന്ന് ആരോപണം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ തുടരുന്ന പ്രതിഷേധത്തിനിടെ ബാഡ്ജില്ലാതെ പൊലീസ് ഉദ്യോഗസ്ഥർ എത്തിയെന്ന ആരോപണം വിവാദമായി. പ്രതിഷേധക്കാരെ നീക്കുന്നതിനിടെ ചില പൊലീസ് വേഷധാരികൾ ബാഡ്ജ് ധരിച്ചിരുന്നില്ലെന്നും ഇവർ പ്രതിഷേധക്കാരെ മർദിച്ചെന്നുമാണ് ആരോപണം. മർദിച്ച ഉദ്യോഗസ്ഥരോട് പേരും ബാഡ്ജും സംബന്ധിച്ച് പ്രതിഷേധക്കാരും മാധ്യമപ്രവർത്തകരും ചോദ്യം ചെയ്തെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നാണ് ആരോപണം. തുടർന്ന് ചിലർ സ്ഥലത്തുനിന്ന് മാറിപ്പോകാൻ ശ്രമിച്ചതായും പ്രതിഷേധക്കാർ പറഞ്ഞു. ബാഡ്ജില്ലാതെ പൊലീസ് വേഷത്തിലെത്തിയവരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ്…

Read More

നിവേദിത സുബ്രഹ്മണ്യത്തിന് ദേശീയ വനിതാ കമ്മിഷനിൽ പുതിയ ചുമതല

ന്യൂഡൽഹി: ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യത്തെ ദേശീയ വനിതാ കമ്മിഷൻ അംഗമായി കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. ഉത്തർപ്രദേശിൽ നിന്നുള്ള അർച്ചന മിശ്രയെയും നിവേദിതയ്ക്കൊപ്പം കമ്മിഷൻ അംഗമായി നിയമിച്ചിട്ടുണ്ട്. ഗുരുവായൂർ സ്വദേശിയായ നിവേദിത നിലവിൽ ബിജെപിയുടെ തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റാണ്. 2016-ൽ ഗുരുവായൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചതോടെയാണ് ബിജെപിയുടെ ഔദ്യോഗിക രാഷ്ട്രീയ രംഗത്ത് സജീവമായത്. തുടർന്ന് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കാൻ അവസരം ലഭിച്ചെങ്കിലും…

Read More

‘പിടിയിലായാൽ ഭാര്യയുടെ പേര് പറയണം’; പിതാവിന്റെ കൊലപാതകത്തിൽ മകൻ അറസ്റ്റിൽ

കാൺപൂർ: ഫാർമസ്യൂട്ടിക്കൽ വ്യാപാരി വിനീത് മനോഹറിന്റെ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്. കൊല്ലപ്പെട്ട വിനീത് മനോഹറിന്റെ മകൻ സുബ്രത് മനോഹറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് കമ്മീഷണർ രഘുബീർ ലാൽ അറിയിച്ചു. സെപ്റ്റംബർ അഞ്ചിനാണ് കല്ല്യാൺപൂരിലെ രതൻ ഓർബിറ്റ് അപ്പാർട്ട്മെന്റിൽ 60കാരനായ വിനീത് മനോഹർ കുത്തേറ്റ് മരിച്ചത്. കേസിൽ കരാർ കൊലയാളികളായ വിശാൽ ഗൗതം, രാജ്കിഷോർ, സുബ്രതിന്റെ ഭാര്യ ഷാലു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന് പിന്നിൽ സുബ്രതിനും…

Read More

ബിഹാറിൽ പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് ലൈംഗികാതിക്രമം; ദൃശ്യങ്ങൾ പകർത്തിയതായി പരാതി

പട്ന: ബിഹാറിലെ സമസ്തിപൂരിൽ പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം നടത്തിയതായി പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ സംഘം ക്യാമറയിൽ പകർത്തിയതായും പരാതിയുണ്ട്. പെൺകുട്ടിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ജഗത്സിംഗ്പൂരിലൂടെ സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ഫോട്ടോ എടുക്കാനായി പെൺകുട്ടി വഴിയിൽ നിർത്തിയപ്പോഴാണ് സംഭവം. ബൈക്കിലെത്തിയ പ്രദേശവാസികളായ സംഘം ഇവരെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും പെൺകുട്ടിയെ അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി. തുടർന്ന് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായും ആരോപണമുണ്ട്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻ…

Read More

തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത രൂക്ഷം; ഗോവയിലും എസ്‌ഐആറിൽ അർഹരായവരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന് പരാതി

പനജി: തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകൾ പുറത്തുവരുന്നതിനിടെ ഗോവയിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്‌ഐആർ) നടപടിയിൽ ക്രമക്കേട് നടന്നതായി പരാതി. വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയവരിൽ 97 പേർ അർഹതയുണ്ടായിരുന്നിട്ടും പട്ടികയിൽനിന്ന് പുറത്തായെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗോവയിലെ തെരഞ്ഞെടുപ്പ് കമ്മീഷണർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് എട്ടോളം കത്തുകൾ അയച്ചിട്ടും മറുപടി ലഭിച്ചില്ലെന്നാണ് വിവരം. ഫെബ്രുവരിയിൽ അയച്ച അവസാന കത്തിൽ അർഹതയുണ്ടായിട്ടും വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട 97 പേരുടെ വിശദാംശങ്ങളും ഉൾപ്പെടുത്തിയിരുന്നു. അർഹരായ വോട്ടർമാരെ ഒഴിവാക്കിയതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇക്കാര്യം…

Read More

ജോധ്പൂരിൽ കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം; 14 അഗ്നിശമനസേനാംഗങ്ങൾക്ക് പരിക്ക്, 7 പേരുടെ നില ഗുരുതരം

ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ 14 അഗ്നിശമനസേനാംഗങ്ങൾക്ക് പരിക്ക്. ഇതിൽ ഏഴുപേരുടെ നില ഗുരുതരമാണ്. 50 ശതമാനത്തിലധികം പൊള്ളലേറ്റ ഇവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഗണേഷ് നഗർ മേഖലയിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അപകടസമയത്ത് ഫാക്ടറി പൂട്ടിയ നിലയിലായിരുന്നെങ്കിലും പരിസരത്ത് സൂക്ഷിച്ചിരുന്ന രാസവസ്തുക്കളുടെ ബാരലുകൾക്ക് തീപിടിച്ചതോടെ തുടർച്ചയായി സ്ഫോടനങ്ങളുണ്ടായി. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിനിടെയാണ് അഗ്നിശമനസേനാംഗങ്ങൾക്ക് പരിക്കേറ്റത്. തീപിടിത്ത വിവരം ലഭിച്ചതിന് പിന്നാലെ വിവിധ ഫയർ സ്റ്റേഷനുകളിൽനിന്നായി പത്ത് ഫയർ എൻജിനുകൾ സ്ഥലത്തെത്തി….

Read More

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച: കോച്ചിങ് സെന്റർ ഉടമയുടെ മകന് രണ്ട് വർഷം പരീക്ഷാവിലക്ക്

മുംബൈ: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതിയും ലാത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോച്ചിങ് സെന്റർ ഉടമയുമായ ശിവരാജ് മോതെഗാവ്കറുടെ മകൻ ആദിത്യ മോതെഗാവ്കറിന് രണ്ട് വർഷത്തേക്ക് പരീക്ഷാ വിലക്ക്. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് (എൻടിഎ) നടപടി സ്വീകരിച്ചത്. ചോദ്യപേപ്പർ ചോർച്ച കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ശിവരാജ് മോതെഗാവ്കർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. എൻടിഎയുടെ ചോദ്യപേപ്പർ തയാറാക്കുന്ന പാനൽ അംഗമായിരുന്ന പി.വി. കുൽക്കർണിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ നൽകി ചോദ്യങ്ങൾ വാങ്ങിയെന്നാണ് അന്വേഷണ സംഘത്തിന്റെ…

Read More

യുപിയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; രണ്ട് പൊലീസുകാരടക്കം നാല് പേർ അറസ്റ്റിൽ

ലഖ്നൗ: ഉത്തർപ്രദേശിലെ അമ്രോഹയിൽ 24കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥരും അറസ്റ്റിൽ. ഹസൻപൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ സഞ്ജയ് തോമർ, ഹെഡ് കോൺസ്റ്റബിൾ പ്രമോദ്, സിആർപിഎഫ് സബ് ഇൻസ്‌പെക്ടർ മോഹിത്, ഹെഡ് കോൺസ്റ്റബിൾ ലാലാറാം യാദവ് എന്നിവരാണ് അറസ്റ്റിലായത്. ഹരിയാനയിലെ ഫത്തേഹാബാദ് സ്വദേശിനിയാണ് യുവതി. അമ്രോഹയിലെ ആരാധനാലയങ്ങൾ സന്ദർശിക്കാൻ സഹായിക്കാമെന്ന് പരിചയക്കാരിയായ ഒരു സ്ത്രീ വാഗ്ദാനം ചെയ്തതിനെ തുടർന്നാണ് യുവതി മോഹിത്തിനെ പരിചയപ്പെടുന്നത്. സെപ്റ്റംബർ 21ന് സോനിപത്തിൽവച്ച്…

Read More