Headlines

അഡിഡാസിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യ ടെക് ഹബ്ബിൽ 350ലേറെ പേർക്ക് നോട്ടീസ്

ഗുരുഗ്രാം: സ്പോർട്സ് രംഗത്തെ പ്രമുഖ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് ഹബ്ബിൽ വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ഗുരുഗ്രാമിലെ ടെക് ഹബ്ബിൽ 350ലേറെ ജീവനക്കാർക്ക് പിരിച്ചുവിടൽ സംബന്ധിച്ച നോട്ടീസ് നൽകിയതായാണ് റിപ്പോർട്ട്.സോഫ്റ്റ്‌വെയർ എൻജിനീയർമാർ, ഡാറ്റാ സയന്റിസ്റ്റുകൾ, ഡാറ്റാ എൻജിനീയർമാർ എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവരെയാണ് മുഖ്യമായും ലക്ഷ്യം വെക്കുന്നത്. പിരിച്ചുവിടൽ അഡിഡാസ് ഔദ്യോഗികമായി ശരിവെച്ചിട്ടുണ്ട്. സെപ്തംബര്‍ 15 ന് ചേര്‍ന്ന ടൗൺഹാൾ യോഗത്തിലാണ് വിവരം പരസ്യപ്പെടുത്തിയത്. 700 സ്ഥിരം ജീവനക്കാരാണ് ഈ കേന്ദ്രത്തിൽ മാത്രമുള്ളത്.ആദ്യ ബാച്ചിന് നോട്ടീസ്…

Read More

രാസലഹരി ഉപയോ​ഗം: തൊടുപുഴ ന​ഗരസഭാ മുൻ അധ്യക്ഷനായ കോൺ​ഗ്രസ് നേതാവ് സനീഷ് ജോർജ് പിടിയിൽ; ലഹരിമാഫിയയുടെ മുഖ്യകണ്ണിയെന്ന് സൂചന

തൊടുപുഴ: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭാ മുൻ അധ്യക്ഷനും കോൺഗ്രസ് നേതാവുമായ സനീഷ് ജോർജിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടി.പടിഞ്ഞാറേകോടിക്കളത്തിന് സമീപം ഒഴിഞ്ഞസ്ഥലത്ത് ഇയാൾ ലഹരി ഉപയോ​ഗിക്കുന്നു എന്ന വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. പൊലീസ് സംഘം എത്തിയപ്പോൾ സനീഷ് ജോർജ് ലഹരി ഉപയോ​ഗിച്ച് കഴിഞ്ഞിരുന്നു.ഇയാളിൽനിന്ന് ലഹരി ഉപയോ​ഗത്തിനുള്ള ഉപകരണങ്ങൾ കണ്ടെടുത്തു.തൊടുപുഴയിലെ ലഹരി മാഫിയയുടെ മുഖ്യകണ്ണിയാണ് ഇയാൾ എന്നാണ് സൂചന. ഒന്നരവർഷം മുൻപ് ന​ഗരസഭാ അധ്യക്ഷനായിരുന്ന സനീഷ് ജോർജിന് കൈക്കൂലിക്കേസിൽ ഉൾപ്പെട്ടാണ് സ്ഥാനം നഷ്ടമായത്.

Read More

മുൻ എ.ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരി അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റക്കാരനെന്ന് കോടതി

കോട്ടയം: സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ തച്ചങ്കരി ഔദ്യോഗിക പദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തി. 2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള കാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.ബോബി കുരുവിള നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2013-ൽ കുറ്റപത്രം സമർപ്പിച്ച ഈ കേസിന്റെ വിചാരണ, ഹൈക്കോടതിയുടെ കർശന നിർദേശപ്രകാരമാണ് പൂർത്തിയായത്. ദീർഘകാലമായി നീണ്ടുനിന്ന നിയമ നടപടികൾക്കൊടുവിലാണ് കേസിൽ വിജിലൻസ് കോടതിയുടെ നിർണായക വിധി…

Read More

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് വേട്ട

പാലക്കാട്: സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ആർ പി എഫ് ക്രൈം വിംഗ്/പാലക്കാട്, എക്‌സൈസ് സർക്കിൾ/പാലക്കാട് എന്നിവയുടെ സംയുക്ത സംഘം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനക്കിടയിൽ മൂന്നാമത്തെ പ്ളാറ്റ്ഫോമിൽ 2 ബാഗുകളിലായി ഉപേക്ഷിക്കപ്പെട്ട നിലയിൽ 14 കിലോയിലധികം കഞ്ചാവു കണ്ടെടുക്കുകയായിരുന്നു. പിടികൂടിയ കഞ്ചാവിന് വിപണിയിൽ ഏകദേശം 7 ലക്ഷം രൂപയോളം വില വരും. എക്‌സൈസ് സർക്കിൾ പാലക്കാട് ഇൻസ്‌പെക്ടർ റിയാസ് എം, ആർപിഎഫ് ക്രൈം വിംഗ് എസ്.ഐ. എ .പി. അജിത് അശോക്, എക്‌സൈസ്…

Read More

റിപ്പോർട്ടർ ടിവി എംഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊച്ചി: റിപ്പോർട്ടർ ടിവി എംഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ.വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് അളവിൽ കവിഞ്ഞ വിദേശമദ്യശേഖരം പിടിച്ചെടുത്ത സംഭവത്തിൽ ആണ് റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തത്.ഇദേഹത്തെ ആലുവയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.തുടർന്ന് വയനാട്ടിലേക്ക് കൊണ്ടുപോയ അൻ്റോയെ ബത്തേരി കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിലെടുക്കാനെത്തിയ എക്സൈസ് സംഘവും അദ്ദേഹവും തമ്മിൽ കളമശ്ശേരിയിലെ റിപ്പോർട്ടർ ടിവി ഓഫീസിൽ വെച്ച് നാടകീയ രംഗങ്ങളും തർക്കവുമുണ്ടായി. എഫ്ഐആർ പകർപ്പ് നൽകാതെ കസ്റ്റഡിയിൽ പോകില്ലെന്ന് പറഞ്ഞ് ആൻ്റോ അഗസ്റ്റിൻ…

Read More

വ്യാജ വിവാഹ ആരോപണം; മുഖ്യമന്ത്രി വി ഡി സതീശനെതിരായ പരാതിയിൽ കേസെടുക്കാൻ നിർദേശം

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തിൽ കേസെടുക്കുവാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നിർദ്ദേശം നൽകി. കോൺഗ്രസ് നേതാവ് രാജു പി നായർ സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.കർണാടകയിലെ ബൈന്തൂർ സബ് റജിസ്ട്രാർ ഓഫിസിൽ മുഖ്യമന്ത്രി രണ്ടാം വിവാഹം റജിസ്റ്റർ ചെയ്തതായുള്ള രേഖയുമായി രണ്ടു യുവാക്കൾ തന്നെ സമീപിച്ചുവെന്ന ആന്റോ അഗസ്റ്റിൻ നടത്തിയ വെളിപ്പെടുത്തലാണ് പരാതിക്ക് അടിസ്ഥാനം. റിപ്പോർട്ടർ ചാനലിൽ വാർത്ത നൽകണമെന്ന് ആവശ്യപ്പെട്ടാണു വന്നതെന്നും ആധികാരികത ഇല്ലാത്തതിനാൽ…

Read More

റിപ്പോർട്ടർ ടിവി ഹെഡ് ഓഫീസിൽ പോലീസ് റെയ്ഡ്; ഇത് നിയമപരമായ ഇടപെടലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഹെഡ് ഓഫിസിൽ ഇന്ന് പുലർച്ചെയാണ് പൊലിസ് പരിശോധന നടത്തിയത്.തൃക്കാക്കര എ സി പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്. പരിശോധനയ്ക്ക് ഡി ജി പി അനുമതി നൽകിയിട്ടില്ലെന്നാണ് വിവരം. എന്നാൽ മെസ്സിയുടെ കേരള സന്ദർശനത്തിൻ്റെ പേരിലുള്ള തട്ടിപ്പില്‍ സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തുന്നത് നിയമപരമായ ഇടപെടലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചു. എസ് ഐ ടി അന്വേഷണ ഭാഗമായിട്ടാണ് റിപ്പോര്‍ട്ടര്‍ ചാനൽ ഓഫീസിലെ റെയ്ഡെന്നും നിയമപരമായ ഇടപെടലാണിതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍…

Read More

മുട്ടിൽ മരംമുറി കേസ്:അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി; ചോറ്റാനിക്കര കോടതി വിചാരണ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: മുട്ടില്‍ മരംമുറി വഞ്ചനാക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയുടെ കനത്ത തിരിച്ചടി. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ആരംഭിക്കാനിരിക്കുന്ന വിചാരണ നടപടികൾ തടയണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മാത്രമല്ല, കേസിന്റെ വിചാരണ ആറുമാസത്തിനകം പൂർത്തിയാക്കാൻ ചോറ്റാനിക്കര കോടതിക്ക് ഹൈക്കോടതി കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.​ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരാണ് വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ ഹർജി തള്ളിയ കോടതി, വിചാരണയുമായി മുന്നോട്ടുപോകാൻ ഉത്തരവിടുകയായിരുന്നു.

Read More

മാത്യു കുഴല്‍നാടന്‍ എ എല്‍ എയുടെ കോതമംഗലത്തെ നിര്‍മാണത്തിലിരുന്ന വീട്ടില്‍ മോഷണം

പോത്താനിക്കാട്: എം.എല്‍.എയും രാഷ്ട്രീയ നേതാവുമായ മാത്യു കുഴല്‍നാടന്റെ കോതമംഗലം പൈങ്ങോട്ടൂരിലെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ കവർച്ച. മെയിൻ ബോർഡിലേക്ക് കണക്റ്റ് ചെയ്തുവച്ചിരുന്ന, ഏകദേശം 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയത്. ഇലക്ട്രിക് മെയിന്‍ ബോര്‍ഡിലേക്ക് കണക്റ്റ് ചെയ്തുവച്ചിരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയത്.ഈ പ്രദേശത്ത് ഇതിന് മുന്‍പും നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളില്‍ നിന്ന് നിര്‍മാണ സാമഗ്രികള്‍ മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു സംഘം പ്രവര്‍ത്തിക്കുന്നെന്നും പരാതിയുണ്ടായിരുന്നു. സംഭവത്തില്‍ വീട് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നയാളുടെ പരാതിയില്‍ പോത്താനിക്കോട്…

Read More

​യു.പിയിൽ ദളിത് യുവാവ് വെടിയേറ്റു മരിച്ചു; സുഹൃത്തിന് പരിക്ക്

ലഖ്നൗ: ഉത്തർപ്രദേശിലെ മൗ ജില്ലയിൽ ഇരുപത്തൊന്നുകാരനായ ദളിത് യുവാവ് വെടിയേറ്റു മരിച്ചു. ചിരയ്യകോട് പ്രദേശത്ത് സർസേന പെട്രോൾ പമ്പിന് സമീപം വെച്ചാണ് ക്രൂരമായ അക്രമം നടന്നത്.​ അമ്മായിയുടെ വീട് സന്ദർശിച്ച് സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്ന അവനീഷ് കുമാർ ആണ് കൊല്ലപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി വെടിയേറ്റ അവനീഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ബി.എസ്.സി വിദ്യാർത്ഥിയായ സുഹൃത്ത് ഹൻസ് രാജിന് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.​ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾരാജ്യത്ത് ഏറ്റവും കൂടുതൽ ദളിത് വിരുദ്ധ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന…

Read More