Headlines

പവർകട്ട് തുടരുമോ? വ്യക്തതയില്ലാതെ മന്ത്രി; മൂന്നിരട്ടി വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് സാമ്പത്തിക നഷ്ടം തന്നെ: മാധ്യമങ്ങളോട് സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ട് എത്രനാൾ നീളുമെന്ന കാര്യത്തിൽ വ്യക്തത വരുത്താതെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. എത്ര ദിവസത്തെ നിയന്ത്രണമുണ്ടാകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും, പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ തേടുകയാണെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.​ അതേസമയം, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് കെഎസ്ഇബിയെ കടുത്ത സാമ്പത്തിക ബാധ്യതയിലാക്കുമെന്ന ആശങ്കയോട് മന്ത്രിയുടെ മറുപടി പരിഹാസത്തോടെയായിരുന്നു. “പതിനഞ്ച് രൂപയ്ക്ക് പകരം മുപ്പത് രൂപയ്ക്ക് വൈദ്യുതി വാങ്ങിയാൽ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് അറിയാൻ വലിയ വിദഗ്ദ്ധനൊന്നും ആകേണ്ടതില്ലല്ലോ” എന്നായിരുന്നു മന്ത്രിയുടെ പരാമർശം….

Read More

ഇഡിയുടെ ലക്ഷ്യം വ്യക്തിപരമായി തകർക്കാൻ; ഒരടിപോലും പിന്നോട്ടില്ല: പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട്: സമൂഹത്തിനുമുന്നിൽ വ്യക്തിപരമായി കരിവാരിത്തേക്കാനും അപകീർത്തിപ്പെടുത്താനുമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശ്രമിക്കുന്നതെന്ന് പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. സിപിഐ(എം) വിപുലീകൃത സംസ്ഥാന കമ്മിറ്റിയും ലക്ഷക്കണക്കിന് ആളുകൾ അണിനിരക്കുന്ന റാലിയും നടക്കുന്ന ദിവസത്തിൽതന്നെ ഇത്തരം വാർത്തകൾ പുറത്തുവിടുന്നതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയ ആരോപണങ്ങൾ പൊളിഞ്ഞപ്പോഴാണ് ഇഡി പുതിയ കഥകളുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് റിയാസ് പരിഹസിച്ചു. മണ്ഡലം വികസനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ‘ബേപ്പൂർ’ വാട്‌സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിനായാണ് ഉപയോഗിച്ചതെന്ന…

Read More

തരുൺ തേജ്പാൽ ഗോവ കോടതിയിൽ കീഴടങ്ങി; നടപടി സുപ്രീം കോടതി നിർദ്ദേശപ്രകാരം

പനാജി: 2013-ലെ ലൈംഗികാതിക്രമ കേസിൽ പത്തുവർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട തെഹൽക്ക മുൻ എഡിറ്റർ-ഇൻ-ചീഫ് തരുൺ തേജ്പാൽ ഗോവയിലെ മപുസ കോടതിയിൽ കീഴടങ്ങി. ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീൽ പരിഗണിക്കുന്നതിന് മുൻപ് കീഴടങ്ങണമെന്ന് സുപ്രീം കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ​2013 നവംബറിൽ ഗോവയിലെ ഒരു ഹോട്ടൽ ലിഫ്റ്റിൽ വെച്ച് സഹപ്രവർത്തകയോട് അതിക്രമം കാട്ടിയെന്നതാണ് കേസ്. വിചാരണക്കോടതി വെറുതെവിട്ടെങ്കിലും, പിന്നീട് ഹൈക്കോടതി ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ​കീഴടങ്ങൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഹർജി സെപ്റ്റംബർ 22-ന്…

Read More

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജി: തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും നോട്ടീസ് അയച്ച് ഹൈക്കോടതി

പാലാ എം.എൽ.എ. മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി. കാപ്പനും നോട്ടീസ് അയച്ചു. ചെക്ക് കേസിൽ തടവിന് ശിക്ഷിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി. സ്പീക്കറും ചീഫ് സെക്രട്ടറിയും മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും. ചെക്ക് കേസിൽ മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയാണ് മാണി സി കാപ്പനെ തടവിന് ശിക്ഷിച്ചത്. ജനപ്രാതിനിധ്യ നിയമപ്രകാരം അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുംബൈ സ്വദേശിയായ പരാതിക്കാരനാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജി…

Read More

മുഖ്യമന്ത്രിയുടെ എ ഐ ഡാൻസ് നീക്കം ചെയ്ത് മെറ്റ

​തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ കെഎസ്ഇബി ജീവനക്കാരുമൊത്തുള്ളതായി നിർമ്മിച്ച വൈറൽ എഐ ഡാൻസ് വീഡിയോ മെറ്റ (Meta) നീക്കം ചെയ്തു. ഇന്ത്യയിലെ നിലവിലെ ഐടി നിയമങ്ങൾക്ക് എതിLമാണെന്ന് ചൂണ്ടിക്കാണിച്ചാണ് മെറ്റയുടെ ഈ നടപടി. രാജ്യത്ത് ലഭ്യമാല്ലെങ്കിലും, മറ്റ് രാജ്യങ്ങളിൽ നിന്ന് ഈ എഐ ഡാൻസ് വീഡിയോ കാണാൻ സാധിക്കും. ​ തൃശൂർ സ്വദേശിയായ അഭിജിത്തും ദുബായിലെ സുഹൃത്തും ചേർന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ഡാൻസ് വീഡിയോ നിർമ്മിച്ചത്. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ…

Read More

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ചു നശിപ്പിച്ചു

തിരുവനന്തപുരം: കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ചു നശിപ്പിച്ചു. കാട്ടാക്കട സ്വദേശി ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.​ അഖിൽ മോഹൻ എന്നയാളുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. വീടിന്റെ ജനലുകളും വാതിലുകളും ഉൾപ്പെടെയുള്ള സ്വത്തുവകകൾ പൂർണ്ണമായും അടിച്ചു തകർത്ത ശേഷമാണ് അക്രമിസംഘം വീടിന് തീയിട്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

മാസപ്പടി കേസിൽ നിർണ്ണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

മുഖ്യമന്ത്രിയുടെ മകൾ ടി. വീണയുടെ ‘ചുവന്ന ഡയറി’ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഒരുങ്ങുന്നു. മാസപ്പടി കേസിൽ നിർണ്ണായക നീക്കവുമായി അന്വേഷണ സംഘം മുന്നോട്ട് പോകുന്നതിന്റെ ഭാഗമായാണ് ഈ നടപടി.​ കേസിൽ ഇതുവരെ ശേഖരിച്ച ഡിജിറ്റൽ തെളിവുകളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും കൂടുതൽ വ്യക്തതയോടെ പരിശോധിക്കുകയാണ് ലക്ഷ്യം. ഡയറിയിലെ വിവരങ്ങളും മറ്റ് തെളിവുകളും തമ്മിൽ ഒത്തുനോക്കുന്നതോടെ വരും ദിവസങ്ങളിൽ ഇ.ഡിയുടെ ഭാഗത്തുനിന്ന് കൂടുതൽ കടുത്ത അന്വേഷണ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

Read More

നോഖയിൽ ചെങ്കൊടി പറന്നു; രാജസ്ഥാനിൽ സിപിഐ എമ്മിന് ചരിത്ര വിജയം

നോഖ: രാജസ്ഥാൻ നഗരസഭാ തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിന് സമാനതകളില്ലാത്ത മുന്നേറ്റം. നോഖ നഗരസഭയിൽ സമ്പൂർണ്ണ ആധിപത്യം സ്ഥാപിച്ചാണ് പാർട്ടി ചരിത്രനേട്ടം കൈവരിച്ചത്. ആകെയുള്ള 45 വാർഡുകളിൽ 29 സീറ്റുകളും നേടിയാണ് സിപിഐ എം വൻ വിജയം സ്വന്തമാക്കിയത്. ഭരണകക്ഷിയായ ബിജെപിക്ക് 13 സീറ്റും സ്വതന്ത്രർക്ക് 3 സീറ്റും കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.​ വർഷങ്ങളായി എൻസിപിയും ബിജെപിയും മാറി മാറി ഭരിച്ചിരുന്ന നോഖ നഗരസഭയാണ് ഇത്തവണ ഇടതുപക്ഷം പിടിച്ചെടുത്തത്. അതേസമയം, സംസ്ഥാനത്തെ മറ്റ് പ്രധാന നഗരസഭകളിൽ പരമ്പരാഗത പാർട്ടികൾ…

Read More

വിഴിഞ്ഞത്ത് സ്കൂട്ടറിൽ എംഡിഎംഎ കടത്ത്; രണ്ട് യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്കൂട്ടറിൽ കടത്തുകയായിരുന്ന 50 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. പൂന്തുറ സ്വദേശി മുജീബ് റഹ്‌മാൻ, വിഴിഞ്ഞം സ്വദേശി സഹദ് എന്നിവരാണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്.​ രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. ബംഗളൂരുവിൽ നിന്നും എംഡിഎംഎ വാങ്ങിയ ശേഷം തമിഴ്നാട്ടിലെ നാഗർകോവിലിൽ എത്തി അവിടെ നിന്നും സ്കൂട്ടറിൽ വിഴിഞ്ഞത്തേക്ക് കടത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളിൽ നിന്നും മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന്…

Read More

​പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതില്‍ പരസ്യ അതൃപ്തി വ്യക്തമാക്കി മന്ത്രി എന്‍. ഷംസുദ്ദീന്‍

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയ നടപടിയിലുള്ള അതൃപ്തി പരസ്യമാക്കി പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. മൂന്നര മാസത്തിനിടെ മൂന്ന് ഡയറക്ടർമാർ മാറിയത് വകുപ്പിൽ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്ക് സ്ഥിരതയുള്ള നേതൃത്വമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ​ അതേസമയം, ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാൻ പുതിയ ശ്രമങ്ങളൊന്നുമില്ലെന്നും, ഭൂരിഭാഗം കാര്യങ്ങളോടും വിയോജിപ്പാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംഘടനകളുടെ അഭിപ്രായം അറിയാൻ മാത്രമാണ് യോഗം വിളിച്ചതെന്നും, നിലവിലുള്ള നടപടിക്രമങ്ങൾ മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Read More